മുട്ടായിക്കള്ളനും മമ്മാലിയും ഒരു നല്ല സിനിമ തന്നെയായിരിക്കും കാരണം ചിത്രത്തിനു പിന്നില്‍ ഇവരാണ്

കഥ തിരക്കഥ സംഭാഷണം ഗാനരചന നിര്‍മ്മാണം ലേഖ അംബുജാക്ഷന്‍ മലയാള ചെറുകഥാ രംഗത്ത് ഏറെ ശ്രദ്ധേയമായ സ്ത്രീ സാനിധ്യമാണ് ലേഖ അംബുജാക്ഷന്‍ മുട്ടായിക്കള്ളനുംമമ്മാലിയും എന്ന ചിത്രത്തിന്‍റെ രചന , ഗാന രചന നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് ലേഖ അംബുജാക്ഷന്‍ ആണ് ടെലിവിഷന്‍ രംഗത്ത് നിരവധി ടെലിസിനിമകളുടെ രചനയും സംവിധാനവും നിര്‍വഹിച്ച ലേഖ അംബുജാക്ഷന്‍ നാഗാലാണ്ട് കൊനിയാക് ഗോത്രങ്ങളുടെ ജീവിതം പകര്‍ത്തിയ ‘TRIBAL BEATS OF NAGAS’ (നാഗാ ഗോത്രങ്ങളും) എന്ന ഡോക്യുമെന്ററി ചെയ്ത ആദ്യ വനിത കൂടിയാണ്. ചിത്രത്തിലെ നാല് ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിക്കുന്നതിനൊപ്പം ”പൂഞ്ചിലയിലാടും എന്ന് തുടങ്ങുന്ന എം ജി ശ്രീകുമാര്‍ ആലപിച്ച ഗാനം സംഗീതം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ ലേഖ അംബുജാക്ഷന്‍ നമ്പ്യാരുടെ പത്നിയാണ്.

സംവിധാനം അംബുജാക്ഷന്‍ നമ്പ്യാര്‍

പ്രമുഖ പരസ്യ ചിത്രങ്ങളുടെ സംവിധായകനും മലയാളം ടെലിവിഷന്‍ രംഗത്തെ ബഹുമുഖ പ്രതിഭയുയിരുന്ന അംബുജാക്ഷന്‍ നമ്പ്യാരാണ് ” മുട്ടായിക്കള്ളനും മമ്മാലിയും എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഇതിനോടകം തന്നെ നൂറിലധികം പരസ്യ ചിത്രങ്ങളും നിരവധി സ്റ്റേജ് ഇവന്റ്റ്റ്കളും ടെലിസീരിയലുകളും സംവിധാനം ചെയ്ത അംബുജാക്ഷണ നമ്പ്യാര്‍ ഏകാഭിനായ രംഗത്ത് പ്രത്യേക ദേശീയ അംഗീകാരം കരസ്ഥമാക്കിയ ആര്‍ട്ടിസ്റ്റ് കൂടിയാണ്. കോളേജ് തലങ്ങളില്‍ യൂനിവേര്‍സിറ്റി പ്രതിഭയായും തന്‍റെ സാനിധ്യം ഉറപ്പിചിരുന്ന ഈ കലാകാരന്‍ കണ്ണൂര്‍ ജില്ലയിലെ അരവഞ്ചാല്‍ സ്വദേശിയായ കെ . കൃഷ്ണന്‍ നമ്പ്യാരുടെ ഇളയ മകനാണ്.
അമേരിക്കയിലെ ബിസിനസ്‌ രംഗത്തും സാംസ്കാരിക രംഗത്തും ഏറെ ശ്രധേയനായ പോള്‍ കറുകപ്പിള്ളില്‍ , ചാക്കോ കുര്യന്‍ എന്നിവരാണ് ഈ ചിത്രത്തിന്‍റെ കോ – പ്രോട്യൂസേര്‍സ് കേരള റിലീസിന് ശേഷം അമേരിക്കയിലും കാനഡയിലും ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും .

ധർമ്മനും അംബുവും

വർഷങ്ങളായി സുഹൃത്തുക്കളായിരുന്ന അംബുജാക്ഷൻ നമ്പ്യാരും ധർമ്മജൻ ബോൾഗാട്ടിയും ഒരുമിച്ച് കൈകോർക്കുന്ന ചിത്രം
ധർമജൻ പറയുന്നു ” എന്റെ നീണ്ട വർഷത്തെ സുഹൃത്തായ സംവിധായകൻ അംബു അംബുജാക്ഷൻ നമ്പ്യാർ ഏറെ പേരുകേട്ട ഒരു കലാകാരനാണ്. നല്ല രണ്ടു സുഹൃത്തുക്കൾ സൗഹൃദത്തിന്റെ കഥപറയുന്ന ‘ മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന ചിത്രത്തിൽ ഒരുമിക്കുന്നു എന്ന സന്തോഷം ഏറെയുണ്ട്.അംബുവിന്റെയും കുടുംബത്തിന്റെയും ഏറെ പരിശ്രമത്തിന്റെ മികച്ച കുടുംബചിത്രമായിരിക്കും ‘മുട്ടായിക്കള്ളനും മമ്മാലിയും’.
ഏഷ്യാനെറ്റ്, ജീവൻ ടിവി തുടങ്ങിയ മലയാളത്തിലെ പ്രമുഖ ചാനലുകളിൽ അവതാരകനായും , പ്രോഗ്രാം പ്രൊഡ്യൂസറുമായി രണ്ടായിരത്തിൽ അരങ്ങേറ്റം കുറിച്ച അംബുജാക്ഷൻ..നൂറു കണക്കിന് പരസ്യചിത്രങ്ങളുടെ സംവിധായകൻ..തന്റെ ആദ്യ സിനിമ പ്രേക്ഷകർക്ക് ഒരു നനുത്ത ഓർമ്മ സമ്മാനിക്കും എന്ന് ഉറപ്പ്.

ബാനര്‍ : ആദി പ്രോഡക്ഷന്‍ , സംവിധാനം അംബുജാക്ഷന്‍ നമ്പ്യാര്‍ കഥ , തിരക്കഥ ഗാനരചന നിര്‍മ്മാണം , ലേഖ അംബുജാക്ഷന്‍ സഹ നിര്‍മ്മാണം പോള്‍ കറുകപ്പിള്ളില്‍ USA ചാക്കോ കുര്യന്‍ USA. ചായാഗ്രഹണം റെജി ജോസഫ്‌ എഡിറ്റിംഗ് മേന്റോസ് ആന്റണി സംഗീതം രതീഷ് കണ്ണന്‍ , ലേഖ അംബുജാക്ഷന്‍ ( പൂഞ്ചില്ല) പശ്ചാത്തല സംഗീതം മനോജ്‌ മെടാലോടന്‍ ഗായകര്‍ എം ജി ശ്രീകുമാര്‍ , നജീം അര്‍ഷാദ് , സിതാര ബേബി ശ്രേയ . സ്റ്റില്‍സ് സനീഷ് മനസ നിര്‍മ്മാണ സഹായി ബിജു കുഞ്ഞിമംഗലം , സിന്ധു സതീഷ്‌ . പ്രോഡക്ഷന്‍ കണ്ട്രോളര്‍ ഹരി വെഞ്ഞാറമൂഡ്‌ പരസ്യകല കോളിന്‍സ് ലിയോഫില്‍ കളറിസ്റ്റ് ശ്രീകുമാര്‍ വാര്യര്‍ വിതരണം സിനിമ പാരടീസ്‌ സൌണ്ട് മിക്സിംഗ് സൂരജ് ആര്‍ ജേക്കബ് സഹ സംവിധാനം ഷാജന്‍ കല്ലായി പി ആര്‍ ഒ എ എസ് ദിനേശ് , ബിന്ദു പുത്തൂര്‍.

ആദി പ്രൊഡക്ഷൻസിന്റെ ബാനറിൽ അംബുജാക്ഷൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന സിനിമയാണ് “മുട്ടായികള്ളനും മമ്മാലിയും”.ഭാര്യയുടെ എഴുത്ത്,ഭർത്താവിന്റെ സംവിധാനം, തികഞ്ഞ ഒരു കുടുംബചിത്രം എന്ന സവിശേഷതയാണ് ഈ ചിത്രത്തിനുള്ളത്.ധർമ്മജൻ ബോൾഗാട്ടി,മാമുക്കോയ, കൈലേഷ്,രാജീവ് പിള്ള, സുശീൽ കുമാർ,ബാബു അസൂർ, ഷെഫീഖ്, കിഷോർ പീതാംബരൻ, സോനാ നായർ,അനഘ,കണ്ണൂർ ശ്രീലത,എന്നിവർ ശ്രദ്ധേമായ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ശ്രദ്ധേയനായ ബാലതാരം ആകാശ്, പുതുമുഖം മാസ്റ്റർ പ്രിൻസ് കേന്ദ്രകഥാപാത്രങ്ങളാകുന്നു..ലേഖാ അംബുജാക്ഷനാണ് ചിത്രത്തിന്റെ രചനയും ,ഗാനരചനയും,നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.രതീഷ് കണ്ണന്റെ സംഗീത സംവിധാനത്തിൽ ചിത്രത്തിന് വേണ്ടി ആലപിച്ചിരിക്കുന്നത് എം.ജി.ശ്രീകുമാർ ,നജീം അർഷാദ്,സിതാര, ബേബി ശ്രയ എന്നിവരാണ്..ചിത്രത്തിന്റെ സഹാനിർമ്മാതാക്കൾ പോൾകറുകപ്പിള്ളിൽ , ചാക്കോ കുര്യൻ എന്നിവരാണ്. പുതുതലമുറയ്ക്ക് നനുത്ത ഓർമ്മകൾ സമ്മാനിക്കുന്ന ഈ ചിത്രം രക്ഷിതാക്കൾക്കും ,കുട്ടികൾക്കും ,യുവജനങ്ങൾക്കും,ഒരു പോലെ ആസ്വദിക്കാനാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ഉറപ്പുതരുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റുറും ഗാനവും ഫെബ്രുവരി 15 ന് ധർമ്മജൻ ബോൾഗാട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.മലയാളത്തിലെ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രം മാർച്ച് ആദ്യവാരം തിയേറ്ററുകളിലെത്തും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *