പാക്ക് കസ്റ്റഡിയില്‍ ഭീകരമായ മാനസിക പീഡനം അനുഭവിക്കേണ്ടി വന്നെന്ന് അഭിനന്ദന്‍

പാക്കിസ്ഥാന്‍റെ കസ്റ്റഡിയില്‍ മൂന്നു ദിവസം കഴിഞ്ഞ ധീര യോദ്ധാവ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് താന്‍ വളരെ ഏറെ മാനസിക പീഡനം അനുഭവിചെന്നു അഭിനന്ദന്‍ പറഞ്ഞു ഇന്നലെയാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത് അതിനു ശേഷം അഭിനന്ദന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. ഇന്നാണ് ഈ കാര്യം വ്യക്തമാക്കിയത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പൊതിരെ തല്ലുന്നുണ്ടായിരുന്നു അഭിനന്ദിനെ കൈയിൽ കിട്ടിയപ്പോൾ പ്രദേശ വാസികൾ. ഒരിക്കൽ പോലും കൈകൂപ്പി അവരോട് തല്ലരുതേയെന്ന് അപേക്ഷിച്ചില്ല.മുഖത്ത് നിന്നും ചോര ഒഴുകി കൺകോണുകളിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു പക്ഷെ നേരിയ ഭയം പോലും ആ മുഖത്തില്ല.ശത്രു രാജ്യത്തോട് പകരം ചോദിക്കാൻ പോയി പിടിക്കപ്പെട്ടതാണ് അതിന്റെയൊരു ആകുലതയുമില്ലാതെ തല ഉയർത്തി അവർക്കൊപ്പം നടന്നു.ചോദിച്ച ചോദ്യങ്ങൾക്കെല്ലാം പക്വവും പാകവുമായ മറുപടി.തനിക്കെന്താ സംഭവിക്കാൻ പോകുന്നതെന്ന് വ്യക്തമായ യാതൊരു ധാരണയുമില്ല എന്നിട്ടും അവർ നൽകിയ ചായയും കുടിച്ചു കൂളായി താങ്ക്‌സും പറഞ്ഞു ഇരുന്നു.സിനിമയിൽ പോലും ചിത്രീകരിച്ചിട്ടില്ലാത്ത ഹീറോയിസം എനിക്കുറപ്പാണ് പാകിസ്ഥാൻ ആർമിക്ക് പോലും അഭിനന്ദിനോട് അസൂയ തോന്നിയിട്ടുണ്ടാകും അഭിനന്ദ്, താങ്കളുടെ ഉയർത്തിപ്പിടിച്ച ശിരസ്സ് ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തി

You may also like...

Leave a Reply

Your email address will not be published. Required fields are marked *