മഴയത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ കയറി നിന്ന യുവതി കണ്ട കാഴ്ച ഇത് വായികാതെ പോകരുത്

ആദ്യമായാണ് ഇങ്ങനത്തെ ഒരു അനുഭവം എഴുതുന്നത്, ഇതെന്റെ സ്വന്തം അനുഭവമാണ്. ഏകദേശം 6 വര്ഷങ്ങള്ക്കു മുൻപാണ് ഇത് നടന്നത് . വിദേശത്തു നിന്നും അവധിക്കു വന്ന ഞാൻ തിരുച്ചു പോകുവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അവസാനത്തെ ദിവസം രാത്രിയിൽ കൊച്ചിയിൽ നിന്നും ആയിരുന്നു ഫ്ലൈറ്റ് . കൊണ്ടുപോകേണ്ട സാധനങ്ങൾ വാങ്ങി ടൗണിൽ നിന്നും എന്റെ ഗ്രാമത്തിലേക്കു ഏകദേശം സന്ധ്യ സമയത്താണ് ഞാൻ തിരിച്ചത് . ബൈക്കിൽ ആരുന്നു യാത്ര. പോകുന്ന വഴിയിൽ ഏകദേശം ഒരു 2-3 കിലോമീറ്റര് ഉള്ളിലായി ഒരു ഹനുമാൻ കോവിൽ ഉണ്ട്, സാദാരണ ലീവിന് വരുമ്പോൾ ഞാൻ അവിടെ പോകാറുള്ളതാണ് , ഇപ്പ്രാവശ്യം പോകാൻ പറ്റിയില്ല, അതുകൊണ്ടു അവിടെയും ഒന്ന് കേറാം എന്ന് കരുതി ബൈക്ക് കോവിലിലേക്കുള്ള ഇടറോഡിൽ കയറ്റി. അന്ന് അവിടുത്തെ റോഡ് ഇപ്പോഴത്തെപ്പോലെ ടാർ ഇട്ടതല്ലായിരുന്നു, പൂഴി റോഡും , വിജനമായ പാടങ്ങളും പറമ്പുകളും. കുറച്ചു ദൂരം പിന്നിട്ടപ്പോൾ , പ്രകൃതിക്കു ഒരുമാറ്റം എനിക്ക് തോന്നിത്തുടങ്ങി . പെട്ടന്ന് ആകാശം മൂടിക്കെട്ടിയതു പോലെ . ഒരു മഴക്കുള്ള സാധ്യത . നല്ല വേനൽ കാലം ആണ്, പറമ്പെല്ലാം ഉണങ്ങി വരണ്ടു കിടക്കുന്ന സമയം . ഇപ്പോൾ മഴയ്ക്ക് യാതൊരു സാധ്യതയും ഉള്ള സമയം അല്ല , പിന്നെന്തിങ്ങനെ എന്ന് ഞാൻ ചിന്ധിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ഇടിവെട്ടി ഉഗ്രൻ മഴ . ബൈക്കിൽ സഞ്ചിയിൽ നനഞ്ഞാൽ കേടാകുന്ന സാദനങ്ങൾ ഉള്ളതുകൊണ്ട് കയറിനിക്കാൻ പറ്റിയ ഇടം നോക്കി ഞാൻ ബൈക്ക് വേഗം വിട്ടു. വഴിൽ ഒന്നും ഒരു മനുഷ്യരെയോ ജന്തുക്കളെയോ കാണാനില്ല , ഇരുട്ടിനാണെങ്കിൽ കനവും കൂടിവരുന്നു.

പെട്ടന്ന് കുറച്ചുമാറി ഒരു വീട് എന്റെ ശ്രദ്ധയിൽ പെട്ടു. ചെറിയ സിറ്റ് ഔട്ടും മറ്റുമുള്ള 1980 കളിലെ ഒരു വീട് . വീട്ടിലാണെങ്കിൽ വിളക്കും വെളിച്ചവും ഒന്നുമില്ല. ഞാൻ ബൈക്ക് വേഗത്തിൽ അങ്ങോട്ട് കയറ്റി . സിറ്റ് ഔട്ട് നോട് ചേർന്ന് ബൈക്ക് വെച്ച് ഞാൻ ആരെങ്കിലും താമസമുണ്ടോ എന്ന് പരാതി. ആരും ഉള്ള ലക്ഷണം ഇല്ല. മുണ്ടിന്റെ തുമ്പുകൊണ്ടു തല തുകർത്തി തിരിഞ്ഞു നോക്കിയ ഞാൻ ചെറുതായിട്ട് ഒന്ന് ഞെട്ടി . കയറിവന്ന വീടിന്റെ വഴിയിൽ വലതു ഭാഗത്തായി ഒരു മാവ് , അതിന്റെ ചുവട്ടിൽ വെള്ള വസ്ത്രം ധരിച്ച മുടിയൊക്കെ അഴിച്ചിട്ട ഒരു സ്ത്രീ എന്നെ തന്നെ നോക്കി നിൽക്കുന്നു .
മഴയത്തു വീണ മാങ്ങാ പെറുക്കാൻ നിന്നതായിരിക്കും , ഞാൻ കയറിയ സമയത്തു ശ്രന്ധിക്കാത്തതായിരിക്കും എന്ന് ആശ്വസിച്ചുകൊണ്ടു ഞാൻ അവരോടു മഴ ആയതു കൊണ്ട് കയറിയതാണ് എന്ന് പറഞ്ഞു. അവർ പ്രത്യകിച്ചു ഒന്നും പറയാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. പേടിച്ചിട്ടായിരിക്കും എന്ന് ഞാൻ കരുതി, കൂടാതെ പീഡനങ്ങളുടെ സീസണും . കാറ്റിൽ നല്ല മൂവാണ്ടൻ മാമ്പഴം മുറ്റത്തു വീണുകൊണ്ടിരുന്നു. ഗൾഫിലെ ലുലു മാളിലെ മൂവാണ്ടൻ മാമ്പഴം കണ്ടു വെള്ളം ഇറക്കാറുള്ള ഞാൻ , മാങ്ങയിൽ നിന്നും കണ്ണെടുക്കാതെ , രണ്ടു മാമ്പഴം എടുത്തോട്ടെ എന്ന് അവരോടു ചോദിച്ചു. ഉത്തരം കിട്ടാത്തത് കൊണ്ട് ഞാൻ തലയുയർത്തി അവർ നിന്നിരുന്ന സ്ഥലത്തേക്ക് നോക്കി. അവരെ കാണാനില്ല . അവർ എവിടെ പോയി. രണ്ടു നിമിഷം മുൻപ് ഇവിടെ നിന്നവർ മാഞ്ഞു പോയോ.

എനിക്ക് എന്തോ ഒരു പന്തികേട് തോന്നി. കാലുകൾക്കു ഒരു വിറയൽ ബാധിച്ചോ എന്നൊരു സംശയം . പതിയെ സ്കൂട്ടാവാം എന്ന് വിചാരിച്ചു ബൈക്ക് സ്റ്റാൻഡിൽ നിന്നും ഇറക്കാൻ തുടങ്ങിയപ്പോൾ സിറ്റ് ഔട്ട് നോട് ചേർന്നുള്ള ജനൽ അഴികളിൽ പിടിച്ചുകൊണ്ടു മുറിക്കകത്തു ആ സ്ത്രീ. ആ ജനൽ അടഞ്ഞു കിടക്കുകയാരുന്നു . തുറന്ന ശബ്ദവും കേട്ടില്ല, കൂടാതെ അവർക്കു ആ വീടിനുള്ളിൽ കയറി ജനൽ തുറക്കാൻ ഉള്ള സമയവും കിട്ടീട്ടില്ല. പിന്നെങ്ങനെ കൃഷ്ണമണി ചലിക്കാതെ നിർവികാരമായ നോട്ടത്തോടെ അവർ എന്ന തന്നെ നോക്കിനിൽക്കുന്നു . ഞാൻ അവരും തമ്മിലുള്ള ദൂരം കേവലം ഒരു മീറ്റർ . പെട്ടന്ന് ഒരു ഉഗ്രൻ ഇടി വെട്ടി , കുറച്ചു നേരത്തേക്ക് സ്ഥലകാല ബോധം പോയ ഞാൻ ഇപ്പോൾ ചെറുതായി ഒന്ന് ഞെട്ടി സത്യത്തിൽ വലുതായി ആരുന്നു ഞെട്ടിയത്, ആലങ്കാരികമായി ചെറുതായി ഞെട്ടി എന്ന് പറഞ്ഞന്നേ ഉള്ളു.

ആ സ്ത്രീയെ കാണുന്നില്ല . ഇനി ഇവിടെ നിന്ന് ഫ്ലൈറ്റിന്റെ ഒരു ടിക്കറ്റ് പാഴാക്കണ്ട എന്ന് കരുതിയിട്ടു , ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നോക്കി. എല്ലാ സമയത്തെയും പോലെ കിറു കൃത്യം , ബൈക്ക് സ്റ്റാർട്ട് ആകുന്നില്ല . ബൈക്കും ഉന്തിക്കൊണ്ടു ഞാൻ 100 ൽ ആണോ 200 ൽ ആണോ എന്ന് ഓർക്കുന്നില്ല അവിടുന്ന് പറക്കുകയാരുന്നു . പോകുന്ന വഴിയിൽ ഒന്നുകൂടെ തിരിഞ്ഞു നോക്കി , ആ സ്ത്രീ വീണ്ടും മാവിൻ ചുവട്ടിൽ നിൽക്കുന്നു .
പിന്നെ എനിക്ക് സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ മെയിൻ റോഡിൽ എത്തിയിരുന്നു . ഇതൊക്കെ എനിക്ക് തോന്നിയതാണോ അതോ യാഥാർഥ്യമാണോ എന്ന് ആകെ കൺഫ്യൂഷൻ പെട്ടന്ന് എന്നെ കടന്നു പോയ ഒരു ബൈക്ക് തിരികെ വന്നു, ഭാഗ്യം പഴയ സഹപാഠി ബിജു. സുഖാന്വേഷണത്തിനു ശേഷം അവൻ എന്നോട് കാര്യം തിരക്കി. മഴ കൊണ്ടും വിയർപ്പുകൊണ്ടും ആകെ ഞാൻ നനഞ്ഞിരുന്നു . അവനോടു ഉണ്ടായ കാര്യം സൂചിപ്പിച്ചു. അവൻ ഈ ഭാഗത്തുള്ളതാണ്. ഇങ്ങനെ ഒരു മഴ ഈ ഭാഗത്തു വീണിട്ടില്ല എന്ന് അവൻ. അവസാനം അവന്റെ കൂടെ ഈ സംഭവം നടന്ന സ്ഥലത്തേക്ക് ഞാൻ പോയി. ആ വീടിനെ സമീപം എത്തിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി , അവിടെ എങ്ങും മഴ പെയ്തതിന്റെ ഒരു ലക്ഷണവും ഇല്ല. കൂടാതെ ആ മാവിൽ മാങ്ങ പോയിട്ട് ഒരു ഇല പോലും ഇല്ല, ഉണങ്ങിയ ഒരു മരം. മൊത്തത്തിൽ ഒരു തകരാറുപോലെ. തിരിച്ചു റോഡിൽ വന്നു എന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു ബിജു ഒരു കാര്യം പറഞ്ഞു. 2 വര്ഷങ്ങള്ക്കു മുൻപ് ആ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു സ്ത്രീ ആ മാവിൽ കെട്ടിത്തൂങ്ങി മരിച്ചിരുന്നു എന്ന് . മരിക്കുമ്പോൾ അവർ ഗർഭിണിയും ആയിരുന്നു. പിന്നീട് അവിടെ ആരും താമസത്തിനു വന്നിട്ടില്ല. അവൻ പറഞ്ഞ ലക്ഷണം വെച്ച് നോക്കുമ്പോൾ ആസ്ത്രീ യെ ആരുന്നോ ഞാൻ കണ്ടത് ? ഇതുകേട്ടിട്ടു ഇപ്പ്രാവശ്യം എനിക്ക് വിറയൽ അല്ല വന്നത്, ഒരു ചെറിയ മൂത്രശങ്ക. തിരികെ ഒരുവിധം വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു ഞാൻ അന്ന് രാത്രി തന്നെ ഗൾഫിൽ തിരിച്ചെത്തി.
വാൽക്കഷ്ണം : എന്റെ ഷഡി നനഞ്ഞതു മഴ പെയ്തിട്ടാണെന്നു എത്ര പറഞ്ഞിട്ടും എന്റ്റെ ഭാര്യ ഇതുവരെ വിശ്വസിച്ചിട്ടില്ല, കുറെ തെണ്ടി കൂട്ടുകാരും

You may also like...

Leave a Reply

Your email address will not be published. Required fields are marked *